കേളകം :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ്& ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കേളകം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിതാ രാജുവാത്യാട്ടിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി .വി ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. പി എസ് ശിവദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അമ്പിളി സജി, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, സ്കൗട്ട് മാസ്റ്റർ കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു .
ലഹരി വിരുദ്ധ സംഗമത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, വിദ്യാർഥികളുടെ നൃത്തശില്പം ലഘുനാടകം എന്നിവയും നടത്തി. എൻ എസ് എസിൻ്റെയും സ്കൗട്ട്സ്&ഗൈഡ്സിൻ്റെയും എൺപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, ഗൈഡ് ക്യാപ്റ്റർ സ്മിത കേളോത്ത്, അധ്യാപകരായ ശ്രീമതി ബിന്ദു ജോൺ,രാധിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

kelakam