പയ്യന്നൂർ:പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ പെട്ട അമ്പലത്തറയിൽ പത്തോളം വീടുകളിൽ വെള്ളം കയറി. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ കണ്ട്രോൾ റൂം എസ് ഐ, കെ പി രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
നാഷണൽ ഹൈവേയ്ക്ക് വേണ്ടി പുതുതായി റോഡ് നിർമ്മിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള വീടുകളുടെ മതിലുകൾ തകർന്നു ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ നാശനഷ്ടമുണ്ടായത്. ആളപായം ഇല്ല. വിവരം അറിഞ്ഞയുടൻ കൺട്രോൾ റൂം വാഹനത്തിൽ പട്രോളിംഗ് സ്യൂട്ടിയിലുണ്ടായിരുന്ന പയ്യന്നൂർ പോലീസ് കൺട്രോൾ റൂം എസ്. ഐ,കെ.പി. രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ കരിമ്പം , ഷിജു പലിയേരി തുടങ്ങിയവർ സ്ഥലത്തെത്തി. റവന്യു അധികാരികളെയും ദുരന്ത നിവാരണ അതോറിറ്റിയിലും വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ സുധീർ , രമേശൻ എന്നിവരും സംഘവും എത്തി. കൂടാതെ പ്രദേശത്തെ പൊതുപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സഹായത്തിനായി എത്തി. വീടുകൾ പരിശോധിച്ച ശേഷം ആളുകളെ പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെങ്കിലും ബന്ധു വീടുകളിൽ പോയി താമസിക്കാമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ദേശീയ പാത നിർമ്മാണത്തിനു വേണ്ടി തോട് മണ്ണിട്ടു മൂടിയതിനാൽ ഒഴുക്ക് ഗതി മാറിയതാണ് വെള്ളം കുത്തിയൊലിച്ചു വരാനും നാശനഷ്ടം സംഭവിക്കാനും കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
വിവരങ്ങൾ നാഷണൽ ഹൈവേ അതോറിറ്റിയെ വിവരമറിയിച്ചതിനെ തുടർന്ന് അവർ നാളെയെത്തുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
kannur