തലശ്ശേരി : തലശ്ശേരി പഴയ ബസ് ബസ്റ്റാൻന്റിനു സാമീപം ഹോട്ടലിൽ വച്ച് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി സ്വദേശിയായ റിഷാദ് കെ.എം, തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ നദീം. സി.പി.കെ എന്നിവരെ മാരക ലഹരി വസ്തുക്കൾ സഹിതം പിടികൂടിയത്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കുവാൻ വിസമ്മതിച്ചു തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരിൽ നിന്നും 15.49 ഗ്രാം എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ്. ടി. വി യുടെ നിർദ്ദേശപ്രകാരം എസ്ഐ ഷമീൽ പി.പി യുടെ നേതൃത്വത്തിൽ എസ്.ഐ ഷാഫത്ത് മുബാറക്ക്, എസ്.ഐ രാജീവൻ, എസ്.സി.പി.ഒ പ്രവീഷ്, എസ്.സി.പി.ഒ നസീൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Thalasseripolice