കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി. ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്. ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധനയിൽ ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് മൊബൈൽ ഫോണ്‍ പിടികൂടി
നിരന്തര പരിശോധനകള്‍ക്കിടെയിലും പള്ളിക്കുന്നിലെ കണ്ണൂര്‍സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടസമില്ലാതെ തുടരുകയാണ്. തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്. സംഭവത്തില്‍ യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗോപകുമാര്‍ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഗോപകുമാര്‍ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
Threats from the Kapp case accused from Kannur Central Jail






































