അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ

അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ
Feb 19, 2026 10:01 AM | By sukanya

അടയ്ക്കാത്തോട്:  അടയ്‌ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർസ്ഥലത്ത് വനം വകുപ്പും നാട്ടുകാരും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് ടൗണിന് സമീപം പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതെന്ന് കാവുങ്കൽ ഷാനവാസ് നാട്ടുകാരെ അറിയിച്ചു. സ്ഥലത്ത് നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാട് കണ്ടെത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫിൻ്റെ നേതൃത്യത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീമും ,കൊട്ടിയൂർ മണത്തണ സെക്ഷൻ വനപാലകരും ചേർന്ന് സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. റാപിഡ് റസ്പോൺസ് ടീം ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിൻ്റെ നേതൃത്യത്തിൽ വനപാലകർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വരും ദിവസ ങ്ങളിലും നിരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

adakkathod

Next TV

Related Stories
ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം

Feb 19, 2026 10:22 AM

ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം

ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ

Feb 19, 2026 10:07 AM

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന്...

Read More >>
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Feb 19, 2026 10:05 AM

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന്...

Read More >>
കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

Feb 19, 2026 10:04 AM

കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ...

Read More >>
ഗതാഗത നിയന്ത്രണം

Feb 19, 2026 08:35 AM

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം കുനിത്തലമുക്ക് വായന്നൂർ റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്നും നാളെയും (ഫെബ്രുവരി 19, 20) ഇതു വഴിയുള്ള ഗതാഗതം പൂർണമായും...

Read More >>
കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Feb 19, 2026 08:07 AM

കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത...

Read More >>
Top Stories

News Roundup