ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
Feb 19, 2026 10:05 AM | By sukanya

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് ദേവസ്വം മുൻ പ്രസിഡന്‍റ് ജാമ്യഹരജി സമർപ്പിച്ചത്. ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ ജയിൽ മോചിതൻ ആകാൻ ആവില്ല.

2025 നവംബർ 20 -ാം തിയതിയാണ് സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടശേഷം ഉത്തരവിനായി മാറ്റാനാണ് സാധ്യത. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പത്മകുമാരനും സ്വാഭാവിക ജാമ്യം ലഭിക്കും. അതെ സമയം കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാകില്ല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 -ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നൽകി. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങൾ അടക്കം മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ.പി ശങ്കർദാസ് ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജി 23 നാണ് വിജിലൻസ് കോടതി പരിഗണിക്കുക.

sabarimala

Next TV

Related Stories
ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം

Feb 19, 2026 10:22 AM

ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം

ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ

Feb 19, 2026 10:07 AM

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന്...

Read More >>
കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

Feb 19, 2026 10:04 AM

കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ...

Read More >>
അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ

Feb 19, 2026 10:01 AM

അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ

അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി...

Read More >>
ഗതാഗത നിയന്ത്രണം

Feb 19, 2026 08:35 AM

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം കുനിത്തലമുക്ക് വായന്നൂർ റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്നും നാളെയും (ഫെബ്രുവരി 19, 20) ഇതു വഴിയുള്ള ഗതാഗതം പൂർണമായും...

Read More >>
കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Feb 19, 2026 08:07 AM

കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത...

Read More >>
Top Stories

News Roundup