വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; അക്രമി കസ്റ്റഡിയിൽ

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; അക്രമി കസ്റ്റഡിയിൽ
Nov 3, 2025 05:44 AM | By sukanya

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ആരോഗ്യനില ​ഗുരുതരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം. യുവതിയെ വർക്കലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Thiruvanaththapuram

Next TV

Related Stories
നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Feb 19, 2026 07:04 AM

നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം...

Read More >>
വൈദ്യുതി മുടങ്ങും

Feb 19, 2026 06:58 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ബാറുകൾക്ക് സമയം നീട്ടി നൽകിയതിൽ നിഗൂഢത ഉണ്ടെന്ന് കെ.സി.ബി.സി തലശ്ശേരി അതിരൂപത ഐക്യ ജാഗ്രതാ സമിതി

Feb 18, 2026 07:25 PM

ബാറുകൾക്ക് സമയം നീട്ടി നൽകിയതിൽ നിഗൂഢത ഉണ്ടെന്ന് കെ.സി.ബി.സി തലശ്ശേരി അതിരൂപത ഐക്യ ജാഗ്രതാ സമിതി

ബാറുകൾക്ക് സമയം നീട്ടി നൽകിയതിൽ നിഗൂഢത ഉണ്ടെന്ന് കെ.സി.ബി.സി തലശ്ശേരി അതിരൂപത ഐക്യ ജാഗ്രതാ...

Read More >>
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

Feb 18, 2026 05:08 PM

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ...

Read More >>
ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന്  എം ബി രാജേഷ്

Feb 18, 2026 03:24 PM

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി രാജേഷ്

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി...

Read More >>
തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

Feb 18, 2026 03:17 PM

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ...

Read More >>
Top Stories

News Roundup