കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറും. അക്കാദമിക് കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകളെങ്കിലും 9,11 തീയതികളിൽ തിരഞ്ഞെടുപ്പും 13ന് വോട്ടെണ്ണലും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിസംബർ ആദ്യം മുതൽ തന്നെ പരീക്ഷ തുടങ്ങാനാണു സാധ്യത.
തിരഞ്ഞെടുപ്പിനു മുൻപും ശേഷവും എന്ന തരത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താനും സാധ്യതയുണ്ട്. വിദ്യാ ഭ്യാസ ഗുണനിലവാര അവ ലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം. വോട്ടെടുപ്പു കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും സ്കൂളുകളാണ്. അധ്യാപകർക്കു തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബർ 5 കഴിഞ്ഞാൽ അവധിദിനങ്ങളും രണ്ടുഘട്ടമായുള്ള വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു മാത്രമേ പിന്നീട് പരീക്ഷ നടത്താനാകൂ. 20 മുതൽ 28 വരെയാണ് സ്കൂളുകൾക്കു ക്രിസ്മസ് അവധി.
Chrisamas exam date

_(17).jpeg)
_(17).jpeg)



_(18).jpeg)

_(17).jpeg)



.jpeg)
_(18).jpeg)

.png)

.jpeg)



















