എല്ലാവർക്കും വീട്, 5 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും, ആശമാർക്ക് 2000 രൂപ പ്രതിമാസ അലവൻസ് ; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി വി ഡി സതീശൻ

എല്ലാവർക്കും വീട്, 5 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും, ആശമാർക്ക് 2000 രൂപ പ്രതിമാസ അലവൻസ് ; യു ഡി എഫ്  പ്രകടന പത്രിക പുറത്തിറക്കി വി ഡി സതീശൻ
Nov 24, 2025 01:45 PM | By Remya Raveendran

തിരുവനന്തപുരം :   തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാകുമെന്ന് വി ഡി സതീശൻ പറഞ്ഞു. ആശ്രയ 2.0: മുൻ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം. ശരി തെറ്റുകളെ വിലയിരുത്തിയ ശേഷം തയ്യാറാക്കിയ പ്രകടന പത്രികയെന്ന് വി ഡി സതീശൻ പറഞ്ഞു.

നടപ്പിലാക്കാൻ പറ്റിയ പദ്ധതികൾ മാത്രം പങ്കുവയ്ക്കുന്നു. മാലിന്യ നിർമാർജന പദ്ധതികൾ കാര്യക്ഷമമാക്കും. സീറോ വേയ്സ്റ്റ് പദ്ധതി. തെരുവുനായ ശല്യത്തിന് പരിഹാരം കാണും. തൊഴിലുറപ്പ് പദ്ധതി കരൃക്ഷമമാക്കും. സാംസ്കാരിക കേന്ദ്രങ്ങളെ വിപുലപ്പെടുത്തും. ഹരിതകർമസേന പ്രവർത്തനം കാര്യക്ഷമമാക്കും. വിദേശ മാതൃകയിൽ ആധുനിക സൗകരങ്ങളുള്ള മാർക്കറ്റുകൾ ഉറപ്പാക്കും.

എല്ലാവർക്കും വീട്, അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. ആശാ വർക്കർമാർക്ക് 2000 രൂപ പ്രതിമാസ അലവൻസ്. വാർഡുകൾക്ക് ഉപാധിരഹിതമായ വികസന ഫണ്ട് അനുവദിക്കും. വാർഡ് വികസന ഫണ്ട്: ചരിത്രത്തിലാദ്യമായി എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട് നൽകും.തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ലോക്കൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സ്പോട്ടുകൾ വികസിപ്പിക്കും.

പ്രാദേശിക പദ്ധതിയിലെ നിർബന്ധിത വകയിരുത്തലുകൾ കുറച്ചു കൊണ്ടുവരും. മിഷനുകളുടെ പ്രവർത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി സംയോജിപ്പിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം ഉറപ്പാക്കും. സുതാര്യ ഭരണത്തിന് ഇ-ഗവേണൻസ്. എ.ഐ. ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനെ (കില) രാജ്യാന്തര തലത്തിലേക്ക് ഉയർത്തും. ധനകാര്യകമ്മിഷനും ലോക്കൽ ഗവൺമെൻ്റ് കമ്മിഷനും സമയബന്ധിതമായി രൂപീകരിക്കും. നഗരത്തിൽ വെള്ളക്കെട്ട് തടയാൻ പ്രത്യേക കർമ്മപദ്ധതി. ഓപ്പറേഷൻ അനന്ത മോഡൽ നടപ്പിലാക്കും.കോർപ്പറേഷനുകളിൽ ആധുനിക രീതിയിലുള്ള പൊതു ഗതാഗത സംവിധാനം നടപ്പിലാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ആന്തൂരിൽ പത്രിക തള്ളിയ സംഭവം. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. റിട്ടേണിങ് ഓഫീസർമാരെ വരെ നിയന്ത്രിക്കുകയാണ്. പലിയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. ആലങ്ങാടും കടമക്കുടിയിലും റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി വിമതഭീഷണി പത്തിൽ ഒന്നായി കുറഞ്ഞു. സിപിഐഐ എമ്മിൽ ഇത്രമാത്രം വിമതർ ഉണ്ടാകുന്നത് ഇതാദ്യംമെന്നും വി ഡി സതീശൻ വിമർശിച്ചു.





Vdsatheesan

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

Nov 24, 2025 12:01 PM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില...

Read More >>
ബാച്ച്‌ലർ ഓഫ് ഫാർമസിയിൽ ഉന്നത വിജയം നേടിയ അനഘ രാജനെ ആദരിച്ചു

Nov 24, 2025 11:41 AM

ബാച്ച്‌ലർ ഓഫ് ഫാർമസിയിൽ ഉന്നത വിജയം നേടിയ അനഘ രാജനെ ആദരിച്ചു

ബാച്ച്‌ലർ ഓഫ് ഫാർമസിയിൽ ഉന്നത വിജയം നേടിയ അനഘ രാജനെ ആദരിച്ചു...

Read More >>
പോരാട്ട വഴിയിൽ ഡോക്ടർ ആഷിത

Nov 24, 2025 11:36 AM

പോരാട്ട വഴിയിൽ ഡോക്ടർ ആഷിത

പോരാട്ട വഴിയിൽ ഡോക്ടർ...

Read More >>
കോട്ടയത്ത്‌ യുവാവ് കുത്തേറ്റു മരിച്ചു; മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

Nov 24, 2025 10:58 AM

കോട്ടയത്ത്‌ യുവാവ് കുത്തേറ്റു മരിച്ചു; മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയത്ത്‌ യുവാവ് കുത്തേറ്റു മരിച്ചു; മുൻ കൗൺസിലറും മകനും...

Read More >>
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

Nov 24, 2025 10:48 AM

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത്...

Read More >>
കേളകം വീണ്ടും ശലഭനിരീക്ഷണത്തിലൂടെ ശ്രദ്ധ ആകർഷിക്കുന്നു

Nov 24, 2025 10:22 AM

കേളകം വീണ്ടും ശലഭനിരീക്ഷണത്തിലൂടെ ശ്രദ്ധ ആകർഷിക്കുന്നു

കേളകം വീണ്ടും ശലഭനിരീക്ഷണത്തിലൂടെ...

Read More >>
Top Stories










News Roundup






Entertainment News