ഇരിട്ടി: ദീർഘകാലമായി ഇരിട്ടി ഇർഷാദുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ പ്രധാന അധ്യാപകനായി സേവനം ചെയ്ത ഇരിട്ടി മാത്രക്കൽ മുബശ്ശിർ ഹുദവിയെ ഇരിട്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയും മദ്റസ അധ്യാപകരും ചേർന്ന് അനുമോദിച്ചു.ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്നതിനുള്ള യാത്രയയപ്പും നൽകി.
ഇരിട്ടി ഗ്രാൻ്റ് ജുമാ മസ്ജിദ് ഖതീബ് റിയാസ് ഹുദവി താനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി , യോഗം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു
മഹല്ല് സെക്രട്ടറി റസാഖ് ഹാജി,മദ്റസ കോഓർഡിനേറ്റർ ഷൗക്കത്തലി മൗലവിമഹല്ല് വൈസ് പ്രസിഡണ്ട് അറഫ മുസ്തഫ ഹാജി ,സ്റ്റാഫ് സെക്രട്ടറി ഉബൈദ് അൻവരി ,ഖാദർ മൗലവി , റമീസ് മൗലവി കീഴൂർ , അലി മൗലവി കരുമാങ്കയം എന്നിവർ സംസാരിച്ചു
Iritty

.jpeg)
.jpeg)
.jpg)




.jpeg)
.jpg)
.jpg)


























