കൂത്തുപറമ്പ: എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും
വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു. പാലത്തും കര കേന്ദ്രീകരിച്ച് നടന്ന വിദ്യാർത്ഥി റാലി ടൗൺ സ്ക്വയറിൽ സമാപിച്ചു തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്‌ജീവ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് അഖില ടി പി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, രക്തസാക്ഷി റോഷന്റെ മാതാവ് നാരായണി ,കെ നിവേദ്, ജോയൽ തോമസ്, അഞ്ജലി സന്തോഷ്, സനന്ത് കുമാർ, അഭിനവ് അളോക്കൻ ആദർശ് സി, ആകാശ്. വി തുടങ്ങിയവർ സംസാരിച്ചു.
koothuparamba






.jpeg)







.jpeg)
.jpeg)




















