കേളകം: കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇവിടെ കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാണ് ഇന്നലെ വന്യമൃഗം കൊന്നു ഭക്ഷിച്ചത്. പുലിയോ കടുവയോ ആണ് പോത്തിനെ ആക്രമിച്ചതെന്നാണ് കരുതുന്നത്. പ്രദേശത്ത് മുൻപ് , പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനം വകുപ്പിനോട് കൂട് വെച്ച് വന്യജീവിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏതായാലും പോത്തിനെ കൊന്ന് ഭക്ഷിച്ച സ്ഥലത്ത് തന്നെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
Forest Department to catch the tiger






































