ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ക്ക് കോണ്‍ഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ളത്.
രാഹുലിനെ ബെംഗളൂരുവില്‍ എത്തിക്കാനായി ഏര്‍പ്പാടാക്കിയ ആളാണെന്നാണ് നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല. രാഹുലിനെ ബെംഗളൂരുവില്‍ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.
ഇന്നലെ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ബെംഗളൂര്‍ നഗരത്തില്‍ പ്രത്യേക അന്വേഷണംസംഘം തിരച്ചില്‍ നടത്തിയിരുന്നു. നാല് കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കൂടുതലായും കര്‍ണാടക കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
Rahulmankoottam

_(17).jpeg)
_(17).jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
_(17).jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















