ഉളിക്കൽ : മലയാളികളും കുടകരും ചേർന്ന് ആഘോഷിച്ചു വരുന്ന വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം ജനുവരി 13 ന് കുഴിയെടുപ്പിൽ തീ ഇടുന്നതോടെ ആരംഭിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഈ മാസം 30 ന് ഊട്ടറിയിച്ച് കുടകിലേക്ക് പുറപ്പെടുന്ന കോമരത്തച്ചൻ ജനുവരി 10 ന് തിരിച്ചെത്തും. 13 ന് കുഴിയടുപ്പിൽ തീയിടുന്നതോടെ അന്നുതന്നെ തിരുവത്താഴത്തിന് അരിയളവും നടക്കും. 15 ന് വൈകുന്നേരം 7 മണിയോടെ ചെമ്പോട്ടിപ്പാറയിൽ നിന്നും ഊട്ടുകാഴ്ച പുറപ്പെടും.
തുടർന്ന് ക്ഷേത്രപരിസരത്ത് ഉദ്‌ഘാടന സമ്മേളനം നടക്കും. 26 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗങ്ങളായ ബി. ദിവാകരൻ, കെ.പി. ഷാജി, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് ബിനു പുതുശ്ശേരി, സിക്രട്ടറി കെ.വി. ഗോപാലൻ, കൃഷ്ണൻ മാസ്റ്റർ, എം.എൻ. ബാബു, മനോജ് മാസ്റ്റർ, മോഹൻദാസ്, നിധീഷ്, ആശ്വിൻ കുമാർ, ബൈജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Vayathur Kaliyar Oot Mahotsavam from January 13th


.jpeg)






.jpeg)


























