‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി

‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി
Feb 5, 2026 02:06 PM | By Remya Raveendran

തിരുവനന്തപുരം :    ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ജയിൽ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹർജിയിലെ വാദം. ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തിൽ സർക്കാർ വർധനവ് വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നു.

Prisonerswage

Next TV

Related Stories
ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2026 03:31 PM

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത്...

Read More >>
ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്;  വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

Feb 5, 2026 02:56 PM

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം...

Read More >>
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 02:30 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

Feb 5, 2026 02:13 PM

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു...

Read More >>
Top Stories

News Roundup

Entertainment News