ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് ജാമ്യം
Feb 11, 2026 12:01 PM | By sukanya

കൊല്ലം :ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ.വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്.

അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി.

റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്.

ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

Sabarimala

Next TV

Related Stories
ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം

Feb 11, 2026 01:13 PM

ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം

ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക്...

Read More >>
കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി നശിച്ചു

Feb 11, 2026 12:52 PM

കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി നശിച്ചു

കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി...

Read More >>
ആഗോള അയ്യപ്പ സംഗമം:  എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ

Feb 11, 2026 11:50 AM

ആഗോള അയ്യപ്പ സംഗമം: എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ

ആഗോള അയ്യപ്പ സംഗമം: എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന...

Read More >>
സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്

Feb 11, 2026 11:40 AM

സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്

സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ...

Read More >>
വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം: പ്രതി അറസ്റ്റിൽ

Feb 11, 2026 11:32 AM

വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം: പ്രതി അറസ്റ്റിൽ

വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം: പ്രതി അറസ്റ്റിൽ...

Read More >>
ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്

Feb 11, 2026 11:13 AM

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്,...

Read More >>
Top Stories

News Roundup