നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Feb 17, 2026 03:26 PM | By Remya Raveendran

കൊല്ലം :  നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കളുടെ ആരോപണം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.നിലമേൽ പ്ലാച്ചിയോട് സ്വദേശി റഷീദ ബീവി റഷീദ ബീവിയുടെ മരുമകൻ ഷാജി എന്നിവരാണ് മരണപ്പെട്ടത്. മരിച്ച ഷാജിയുടെ ഭാര്യ സജിമോളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് ഷാജിയും കുടുംബവും സുഹൃത്ത് കണ്ണനും ഉൾപ്പടെ 6 പേർ വിഴിഞ്ഞത്തുള്ള ഹോട്ടലിൽ സീ ഫുഡ് കഴിക്കാൻ പോയത്.

വീട്ടിലെത്തിയ റഷീദ ബീവിക്കും മരുമകൻ ഷാജിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് റഷീദ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സജി മോളുടെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജിയുടെ സുഹൃത്ത് കണ്ണനും ആരോഗ്യ പ്രേശ്നങ്ങൾ ഇല്ല. ഇവർ ഭക്ഷണം കഴിച്ചെന്ന് പറയുന്ന വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് അടപ്പിച്ചിരുന്നു. ചടയമംഗലം പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ ഫുഡ് സേഫ്റ്റി കമ്മീഷണറോട് റിപ്പോർട്ട് തേടി എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

Deathatkollam

Next TV

Related Stories
ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

Feb 17, 2026 03:14 PM

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന്...

Read More >>
എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

Feb 17, 2026 03:04 PM

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: ...

Read More >>
മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

Feb 17, 2026 02:58 PM

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം...

Read More >>
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

Feb 17, 2026 02:27 PM

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Feb 17, 2026 02:09 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Feb 17, 2026 02:06 PM

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories