എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
Feb 24, 2026 09:44 AM | By sukanya

എറണാകുളം: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില ഫ്ളൈഓവറിന് സമീപം മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടര്‍ന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചനയും കൊലപാതക സൂചനയും പൊലീസ് തള്ളിയിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

നാല്‍പത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാന്‍ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്.

ernakulam

Next TV

Related Stories
കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും

Feb 24, 2026 11:09 AM

കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും

കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ്...

Read More >>
പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

Feb 24, 2026 10:49 AM

പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം...

Read More >>
കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല:  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

Feb 24, 2026 09:49 AM

കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി...

Read More >>
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം

Feb 24, 2026 09:46 AM

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം...

Read More >>
കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 08:42 AM

കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

Feb 24, 2026 06:49 AM

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ...

Read More >>
Top Stories

News Roundup