ഡൽഹി : ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽ.കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളിൽ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിൽ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികൾ എന്ന വിവാദ പാഠഭാഗം.സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്സൈറ്റുകൾക്കും വ്യക്തികൾക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കണം.പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാൻ. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Ncerttextbook

















.jpeg)




















