നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി
Mar 17, 2026 04:00 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമൽ ഹാസൻ വിജയാശംസകൾ നേർന്നത്. സഖാവ് വിജയൻ വിജയിക്കട്ടെ , കേരളവും വിജയിക്കും. ഇതാണ് തൻ്റെ അഭിപ്രായമെന്ന് കമൽ കുറിച്ചു.എല്ലാറ്റിനുമുപരി, കേരളം ‘എന്റെയും കേരളമാണ്’ എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ അവരുടെ ചിന്താഗതിയാൽ എന്നെ ഒരു പുറം നാട്ടുകാരനായി മുദ്രകുത്തിയാലും, കേരളത്തോടുള്ള എന്റെ വൈകാരിക ബന്ധം എന്നും നിലനിൽക്കും. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ, ഞാൻ ഉൾപ്പെടെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ ഒരു ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ശുഭാശംസകൾ നേരാനും അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും- അദ്ദേഹം കുറിച്ചു.

ഭരണതുടർച്ച ആശംസിച്ച കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കമൽഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽഹാസന്റെ ആശംസാകുറിപ്പ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

‘കമൽഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തര പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുകൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല. ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചുനിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും’ എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.

Kamalahasan

Next TV

Related Stories
കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

Mar 17, 2026 05:17 PM

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ...

Read More >>
കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

Mar 17, 2026 03:20 PM

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി...

Read More >>
ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

Mar 17, 2026 02:59 PM

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

Mar 17, 2026 02:50 PM

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി;...

Read More >>
‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

Mar 17, 2026 02:21 PM

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ്...

Read More >>
വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള സജീവം

Mar 17, 2026 02:09 PM

വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള സജീവം

വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള...

Read More >>
Top Stories

News Roundup