അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ CPIM; ഇടതു MLAമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് എ വിജയരാഘവൻ

അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ CPIM; ഇടതു MLAമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് എ വിജയരാഘവൻ
Mar 18, 2026 02:51 PM | By Remya Raveendran

കൊച്ചി:   മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ സിപിഐഎം. അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തിയും പ്രഖ്യാപിച്ച സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന് വ്യക്തമാക്കിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തെത്തി. ലീഗിലെ അസംതൃപ്തി അനുകൂലമാക്കുമോ എന്ന് നോക്കുമെന്നും വിജയരാഘവന്റെ പ്രതികരണം.

മുസ്ലീം ലീഗിന്റെ കരുത്തുറ്റ മുഖമാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് എ വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന് പിന്നാലെ ലീഗിലെയും അതൃപ്തി പുറത്ത് വന്നു. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടത്തുന്നുണ്ട്. മാറിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളും മാറിയേക്കാം. ഇടതു എംഎൽഎമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.ആശയപരമായി ഞാൻ മുസ്ലിം ലീഗുകാരനാണെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു. പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരമാണ് പ്രകടിപ്പിച്ചത്. പാർട്ടിയുടെ ട്രാക്കിൽ നിന്ന് തെറ്റിയിട്ടില്ല ഇന്നു വരെ. സിപിഐഎം നേതാക്കളുമായി നല്ല ബന്ധം. മുഹമ്മദലി ശിഹാബ് തങ്ങൾ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി. പോസ്റ്റിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് അഭിപ്രായമെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ അബ്ദുറഹ്മാൻ രണ്ടത്താണി നിഷേധിച്ചില്ല. ലീഗിൽ ഉറച്ചു നിൽക്കുമോ എന്ന ചോദ്യത്തിന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചില്ല. അതേസമയം താനൂരിൽ മന്ത്രി വി അബ്ദുറഹിമാൻ മത്സരിക്കില്ല. സ്ഥാനാർഥി ആകണമെങ്കിൽ മണ്ഡലം മാറണമെന്നാണ് നിലപാട്.

Abdhurahiman

Next TV

Related Stories
ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം

Mar 18, 2026 03:27 PM

ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം

ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക്...

Read More >>
എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി

Mar 18, 2026 03:16 PM

എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി

എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സുരേഷ് ഗോപി കുമ്പള ടൗണിൽ...

Read More >>
നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

Mar 18, 2026 03:10 PM

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി...

Read More >>
‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും’; രമേഷ് പിഷാരടി

Mar 18, 2026 03:01 PM

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും’; രമേഷ് പിഷാരടി

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും’; രമേഷ്...

Read More >>
സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

Mar 18, 2026 02:21 PM

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര...

Read More >>
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

Mar 18, 2026 02:13 PM

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന്...

Read More >>
Top Stories