തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും. ഏപ്രില്‍ മൂന്നു വരെ 48 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി പര്യടനം നടത്തും.പത്തനംതിട്ട ജില്ലയിലാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിന്റെ തുടക്കം.
ഒരു ദിവസം നാല് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും.അതേസമയം, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.
pinarayivijayan



_(22).jpeg)


.jpeg)

.jpeg)

_(22).jpeg)


.jpeg)




















