22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി
Jun 15, 2026 02:29 PM | By Remya Raveendran

കണ്ണൂര്‍: കണ്ണൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി.22 വര്‍ഷം മുൻപെ 2004 ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയുമായഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ(60) യാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ യമുനനദിക്കരികിലുള്ള ടപ്പല്‍ എന്ന സ്ഥലത്ത് വെച്ചു ക്രൈംബ്രാഞ്ച് സംഘം താമസ സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടിയത്.ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശാനുസരണം ജൂൺ14 ന്ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന പൊലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍.പി വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്.കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുമ്പില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: Kannurtownpolice

Next TV

Related Stories
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

Jun 15, 2026 03:19 PM

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 02:55 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

Jun 15, 2026 02:23 PM

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ;വി...

Read More >>
മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

Jun 15, 2026 02:08 PM

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന്...

Read More >>
‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

Jun 15, 2026 01:59 PM

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ...

Read More >>
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

Jun 15, 2026 01:50 PM

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം...

Read More >>
Top Stories

News Roundup