‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം

‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം
Apr 10, 2026 01:45 PM | By Remya Raveendran

കൊച്ചി:    ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. ബന്ധുക്കൾ ഉൾപ്പെടെ 41 അംഗസംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തിൽ എത്തിയത്. 5.20ന് ഫൊട്ടോയെടുത്തു. അഞ്ചരയ്ക്ക് ബന്ധുക്കൾ പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ കുട്ടി ഒപ്പമില്ല. പിന്നീടാണ് അന്വേഷണം ആരംഭിച്ചത്.പ്രദേശവാസികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പൊലിസ് അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരച്ചിലിനായി എത്തിയ സ്നിഫർ ഡോഗ് ആദ്യം എത്തിയത് പ്രദേശത്തെ ഒരു കടയിലാണ്. ഈ കടയുടമയോട് വിശദാംശങ്ങൾ ചോദിച്ചറിയാൻ പൊലിസ് തയ്യാറായില്ലെന്നും കുട്ടിയുടെ വല്ല്യച്ചൻ ശശികുമാർ  പറഞ്ഞിരുന്നു. നൂറ് അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Sreenandasfamily

Next TV

Related Stories
‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

Apr 10, 2026 02:47 PM

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ....

Read More >>
‘UDF അധികാരത്തിൽ വരും; പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസിലാക്കും’; കെസി വേണുഗോപാൽ

Apr 10, 2026 02:34 PM

‘UDF അധികാരത്തിൽ വരും; പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസിലാക്കും’; കെസി വേണുഗോപാൽ

‘UDF അധികാരത്തിൽ വരും; പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസിലാക്കും’; കെസി...

Read More >>
നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

Apr 10, 2026 02:14 PM

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം...

Read More >>
LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം, UDF അധികാരത്തിൽ വരും; വി ഡി സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും: പി കെ കുഞ്ഞാലിക്കുട്ടി

Apr 10, 2026 01:59 PM

LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം, UDF അധികാരത്തിൽ വരും; വി ഡി സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും: പി കെ കുഞ്ഞാലിക്കുട്ടി

LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം, UDF അധികാരത്തിൽ വരും; വി ഡി സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും: പി കെ...

Read More >>
ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Apr 10, 2026 01:23 PM

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ശ്രീനന്ദയുടെ മൃതദേഹം...

Read More >>
സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Apr 10, 2026 01:17 PM

സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം...

Read More >>
Top Stories

News Roundup

GCC News