ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍
Apr 14, 2026 02:48 PM | By Remya Raveendran

അഞ്ചരക്കണ്ടി  :  ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതിനെ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ടീച്ചര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ കുടുംബത്തെ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. ഇത് സംസാരിക്കുമ്പോള്‍ ഡോ. റാം ആ ക്യാബിനില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.താന്‍ അധ്യാപകരുടെ നമ്പരൊന്നും ലോണ്‍ ആപ്പില്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ തങ്ങളോട് വിശദീകരിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ അമ്മയുടെ പേരും അധ്യാപികയുടെ പേരും ലത എന്ന് തന്നെയായതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ ഫോണ്‍ ആരും പിടിച്ചുവച്ചതല്ല. നിതിന്‍ ഫോണ്‍ ക്യാബിനില്‍ വച്ചിട്ട് പോയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡോ. റാമിനെക്കുറിച്ച് തനിക്ക് പരാതികളൊന്നും കുട്ടികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഡോ. എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്‌കരണം അവസാനിപ്പിക്കില്ല. മാനേജ്‌മെന്റ്റ് ആരാണെന്ന് ഇതുവരെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പോലും മാനേജ്മെന്റുമായി യാതൊരു ബന്ധവുമില്ല. പവര്‍ ഇല്ലാത്ത ഒരാളെയാണ് ചര്‍ച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ കേള്‍ക്കുന്ന ഒരു അധികാരമുള്ളയാള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരുമെന്നുമാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Anjarakkandidentalcollegeprincipal

Next TV

Related Stories
നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

Apr 14, 2026 05:31 PM

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ...

Read More >>
കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

Apr 14, 2026 04:22 PM

കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

കണ്ണൂരിൽ കുഴൽപ്പണം...

Read More >>
സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

Apr 14, 2026 03:54 PM

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച...

Read More >>
നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

Apr 14, 2026 03:09 PM

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം,...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

Apr 14, 2026 02:56 PM

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല...

Read More >>
പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

Apr 14, 2026 02:23 PM

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം...

Read More >>
Top Stories

News Roundup