കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
Apr 19, 2026 11:54 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്.

പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ​ഗുരുതരമാണ്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Thrissur

Next TV

Related Stories
വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

Apr 19, 2026 12:22 PM

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി...

Read More >>
കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

Apr 19, 2026 11:01 AM

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി...

Read More >>
വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

Apr 19, 2026 10:21 AM

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ...

Read More >>
ഗതാഗത നിയന്ത്രണം

Apr 19, 2026 10:18 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Apr 19, 2026 09:48 AM

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത...

Read More >>
ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

Apr 19, 2026 09:36 AM

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു.

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച്...

Read More >>
Top Stories

News Roundup