വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു

വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു
Apr 22, 2026 08:06 AM | By sukanya

കൊച്ചി : വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം(5) ആണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ ആണ് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം.

കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയതാണ് ആദം. നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദം. സംസാര ശേഷി കുറവുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു.

സ്‌കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളില്‍ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകര്‍കൊപ്പം പാര്‍ക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകര്‍ ഇവിടെ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്ന ധാരണയിലായിരുന്നു അധ്യാപിക. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്.

തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാര്‍ക്കിന്റെ പിന്നിലായുളള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്റെ ടീഷർട്ട് കണ്ടെത്തിയത്. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Kochi

Next TV

Related Stories
തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു

Apr 22, 2026 09:44 AM

തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു

തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദം ഇ​ന്ന്

Apr 22, 2026 08:58 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദം ഇ​ന്ന്

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദം ഇ​ന്ന്...

Read More >>
തൃശൂര്‍  വെടിക്കെട്ട്: മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി

Apr 22, 2026 07:15 AM

തൃശൂര്‍ വെടിക്കെട്ട്: മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി

തൃശൂര്‍ വെടിക്കെട്ട്: മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
ഗതാഗത നിയന്ത്രണം

Apr 22, 2026 06:59 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലെ ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

Apr 22, 2026 06:18 AM

തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലെ ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലെ ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം...

Read More >>
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ​ഗുരുതരം

Apr 21, 2026 07:53 PM

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ​ഗുരുതരം

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില...

Read More >>
Top Stories










News Roundup