പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്ന് കേന്ദ്രം; മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി

പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്ന് കേന്ദ്രം; മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി
Apr 23, 2026 01:59 PM | By Remya Raveendran

ഡൽഹി:  പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്ന് കേന്ദ്രം. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം തള്ളി.പെട്രോള്‍, ഡീസല്‍ വില വര്‍ധനയുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശങ്ങളുമില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിന് ശേഷം വില കൂടുമെന്ന തരത്തില്‍ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കയും ഭയവും ജനിപ്പിക്കുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 4 വര്‍ഷത്തിനിടെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയെന്നും പ്രസ്താവനയിലുണ്ട്. രാജ്യാന്തര വിലയ്ക്കനുസരിച്ച് വില ഉയര്‍ത്താതിരിക്കാന്‍ സര്‍ക്കാരും ഓയില്‍ കമ്പനികളും അശ്രാന്ത പരിശ്രമത്തിലാണെന്നും കുറിപ്പ്.എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും കഴിയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 മുതല്‍ 28 വരെ രൂപ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റേതെന്ന പേരിലാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.

Petroldecelrate

Next TV

Related Stories
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 03:13 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

Apr 23, 2026 02:59 PM

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ...

Read More >>
‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

Apr 23, 2026 02:40 PM

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി...

Read More >>
ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Apr 23, 2026 02:29 PM

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട്...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്

Apr 23, 2026 02:17 PM

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ...

Read More >>
കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി

Apr 23, 2026 01:48 PM

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ...

Read More >>
Top Stories

News Roundup