രാജിവയ്ക്കാതെ മമത; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ

രാജിവയ്ക്കാതെ മമത; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ
May 8, 2026 06:16 AM | By sukanya

കൊൽക്കത്ത:: പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം.

ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തുടരുകയാണ്. പശ്ചിമബം​ഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുമ്പോഴാണ് പിരിച്ചു വിട്ടുകൊണ്ടുള്ള ​ഗവർണറുടെ ഉത്തരവ്.

ജനവിധി ബി ജെ പി അട്ടിമറിച്ചെന്ന് ആരോപിക്കുന്ന മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ​ഗവർണർ ആർ എൻ രവിയുടെ നീക്കം ശ്രദ്ധേയമാണ്. എന്നാൽ മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു എന്നത് പ്രതിസന്ധിയാണ്. ​ഗവർണറുടെ അധികാരം ഉപയോ​ഗിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമതയെ പുറത്താക്കുന്നതിൽ ഇന്നോ നാളെയോ ​ഗവർണർ തീരുമാനമെടുക്കും. മുഖ്യമന്ത്രിയിലുള്ള പ്രീതി ​പിൻവലിക്കുന്നതായി ​ഗവർണർക്ക് അറിയിക്കാം. ഹ്രസ്വ കാലത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് പോലുള്ള നടപടി വേണമോ എന്നതടക്കം ചർച്ചയിലുണ്ട്.



Content Highlight: Kolkatha

Next TV

Related Stories
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

Jun 29, 2026 05:40 AM

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ...

Read More >>
പി എസ് സി അഭിമുഖ പരീക്ഷ

Jun 29, 2026 05:39 AM

പി എസ് സി അഭിമുഖ പരീക്ഷ

പി എസ് സി അഭിമുഖ...

Read More >>
ഡോക്ട​ർ നിയമ​നം

Jun 29, 2026 05:36 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

Jun 28, 2026 03:34 PM

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

Jun 28, 2026 03:24 PM

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന...

Read More >>
Top Stories










News Roundup






Entertainment News