അയോധ്യ തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ; സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനി നിറം പുറത്തായി, പ്രതികരിക്കാന്‍ മോദി ബാധ്യസ്ഥൻ

അയോധ്യ തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ; സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനി നിറം പുറത്തായി, പ്രതികരിക്കാന്‍ മോദി ബാധ്യസ്ഥൻ
Jun 28, 2026 02:17 PM | By Remya Raveendran

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്.ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ ബന്ധമുള്ളവരാണ് ട്രസ്റ്റിമാര്‍.അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാര്‍മ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാന്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം:

‘അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.

സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.





Content Highlight: Pinarayvijayan

Next TV

Related Stories
ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

Jun 28, 2026 03:34 PM

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

Jun 28, 2026 03:24 PM

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന...

Read More >>
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 28, 2026 03:18 PM

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

Jun 28, 2026 03:10 PM

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം...

Read More >>
മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 28, 2026 03:08 PM

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

Jun 28, 2026 02:57 PM

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക്...

Read More >>
Top Stories










News Roundup






Entertainment News