കൈവശം വെക്കാവുന്ന സ്വർണത്തിന്റേയും വിലപിടിപ്പുള്ള ആഭരണങ്ങളുടേയും അളവ് വെട്ടിക്കുറച്ച് സൗദി അറേബ്യ. രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും അവിടെനിന്ന് മടങ്ങുന്നവർക്കും കൈവശം വെക്കാവുന്ന സ്വർണം, വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം എന്നിവയുടെ ഡിക്ലറേഷൻ പരിധിയാണ് സൗദി ഭരണകൂടം വെട്ടിക്കുറച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പുതിയ ഭേദഗതി.
ഇനിമുതൽ 40,000 സൗദി റിയാൽ (ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപ) അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള സ്വർണക്കട്ടികൾ, വിലകൂടിയ ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശമുള്ളവർ അത് സംബന്ധിച്ച രേഖകള്‍ നിർബന്ധമായും കസ്റ്റംസിന് മുന്നിൽ ഹാജരാക്കണം
Content Highlight: Saudhitravelers
















.jpeg)



















