തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധന ഉടൻ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോർട്ടുകള്‍.
പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും.ഏറെ നാളത്തെ ചർച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മില്‍മ പാല്‍ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറില്‍ ഒപ്പിട്ടത്.
Milma






.jpeg)






.jpeg)
























