നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്, കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്, കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ
May 31, 2026 02:17 PM | By Remya Raveendran

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതി അഷ്കറുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ്. അഷ്കറിനെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ അഷ്കറിനെ തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അഷ്കറിനെ തെളിവെടുപ്പിനായി എത്തിക്കും എന്ന് അറിഞ്ഞതോടെ പരിസരത്ത് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് ഉണ്ടായത്. പൊലീസുകാരുടെ നാട്ടുകാർ ഉന്തും തള്ളും ഉണ്ടാക്കി.വീട്ടിൽ നിന്ന് പുറത്തിറക്കിയ അഷ്കറിനെ നാട്ടുകാരിൽ ചിലർ മർദിച്ചു. ഇയാളുടെ സഹോദരി ഭർത്താവാണ് പനവൂർ കരിക്കുഴിയിലെ വാടകവീട് ഏർപ്പാടാക്കി കൊടുത്തത്. 4 മാസം മുൻപാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നത്. ഇവിടെ വെച്ചാണ് കുഞ്ഞിന്റെ രണ്ടു കൈകളും ഓടിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു അഷ്‌കർ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റർ വീടിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.തെളിവ് നശിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടായതായി പൊലീസ് പറയുന്നു. ഫോറൻസിക് സംഘം എത്തുന്നതിന് മുൻപ് പ്രതി അഷ്കറിന്റെ അമ്മയും സഹോദരിയും ചേർന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടിൽ കത്തിച്ച നിലയിൽ കണ്ടെത്തി.കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നുവെന്നാണ് അഷ്കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ 51 ഓളം മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Content Highlight: Nedumangad

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു

May 31, 2026 02:47 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി...

Read More >>
ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

May 31, 2026 02:28 PM

ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ...

Read More >>
ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

May 31, 2026 02:08 PM

ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ...

Read More >>
50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി  പിടിയിൽ

May 31, 2026 01:07 PM

50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി പിടിയിൽ

50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി പിടിയിൽ...

Read More >>
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

May 31, 2026 12:19 PM

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും...

Read More >>
ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

May 31, 2026 11:01 AM

ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ...

Read More >>
Top Stories

News Roundup

GCC News