കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
Jun 8, 2026 04:38 AM | By sukanya

പാലക്കാട്: സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി.

കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല.

സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർചികിത്സ ചെലവ് ആരോഗ്യവകുപ്പും ഉറപ്പുവരുത്തണം. കുട്ടിക്ക് മിഷൻ വാത്സല്യ പദ്ധതി തുകയും പ്രത്യേക കുടുംബ സാഹചര്യത്തിലെ മാനസിക പിന്തുണയും മാർഗനിർദേശങ്ങളും ലഭ്യമാക്കണം. കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ വിഷയം സംബന്ധിച്ച മാധ്യമ വാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

കമ്മീഷന്‍റെ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം.

മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമകൈ വച്ചു നൽകുന്നതിന് ധനസഹായം ലഭ്യമാക്കിയതും വീടു വയ്ക്കാൻ കുടുംബത്തിന് അഞ്ച് സെന്‍റ് ഭൂമി ലഭ്യമാക്കിയതും പ്രശംസനീയവും സമൂഹത്തെ ചേർത്തുപിടിക്കൽ മാതൃകയുമാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

Content Highlight: Palakkad

Next TV

Related Stories
കേളകത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Jun 8, 2026 04:50 AM

കേളകത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കേളകത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര...

Read More >>
എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ

Jun 8, 2026 04:44 AM

എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ

എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ...

Read More >>
കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു

Jun 7, 2026 11:21 PM

കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു

കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ്...

Read More >>
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

Jun 7, 2026 05:18 PM

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും...

Read More >>
‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jun 7, 2026 04:41 PM

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി...

Read More >>
ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

Jun 7, 2026 04:12 PM

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി...

Read More >>
Top Stories

News Roundup

GCC News