കണ്ണൂർ : കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയം 2026-27 അദ്ധ്യയന വർഷം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾ 01.06.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരും 2025-26 അദ്ധ്യായന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സ് പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.
അപേക്ഷഫോമിനായി ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ https://navodaya.gov.in/nv/nvs_school/kannur/en/home എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 25. ഫോൺ: 0490 2962965.
Content Highlight: Apply now

.jpeg)


.jpg)


.jpeg)

.jpg)






















