ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല.
Content Highlight: Whatsaapfeacher







































