എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്
Jun 20, 2026 01:02 PM | By sukanya

തിരുവനന്തപുരം: സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്.

അതേസമയം, സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 303 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി.

21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 ചിക്കന്‍പോക്സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ ഒരാള്‍ക്ക് അമിബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ക്ക് പേ വിഷബാധയും, ഒരാള്‍ക്ക് ചെള്ള് പനിയും എന്നിവ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ എലിപ്പനി, പേവിഷബാധ, ചെള്ളുപനി മൂലമെന്നും സ്ഥിരീകരണമുണ്ടായി.

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശി സുനിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


Content Highlight: thiruvanathapuram

Next TV

Related Stories
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Jun 22, 2026 02:00 PM

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന്...

Read More >>
ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

Jun 22, 2026 01:22 PM

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും...

Read More >>
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

Jun 22, 2026 12:12 PM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

Jun 22, 2026 11:39 AM

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

Read More >>
Top Stories










News Roundup






Entertainment News