വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം
Jun 22, 2026 05:15 PM | By Remya Raveendran

കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെ കേസെടുത്ത് പൊലീസ്. കല്ലറ തുറന്ന് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നാളെ ആർഡിഒയുടെ അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവൽ ഉണ്ടാകും. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് പള്ളി വികാരിയും പറഞ്ഞു.കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്ക്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ കുടുംബം രംഗത്തെത്തുന്നത്.പത്ത് വര്‍ഷം മുമ്പ് കാണാതായ വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബമാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ൽ വീട്ടുകാരുമായി വാക്കുതര്‍ക്കങ്ങളുണ്ടായതിനെത്തുടര്‍ന്ന് സിജോ സ്കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോവുകയായിരുന്നു.പിന്നീട് സിജോ വിലങ്ങോടുള്ള മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. 2020 തിലാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടില്‍ നിന്നും കാണാതായെന്ന വിവരം ബന്ധുക്കള്‍ യാദൃശ്ചികമായി അറിയുന്നത്. തുടര്‍ന്ന് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. വാണിയംപാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം. പുതിയ പരാതി ഉയര്‍ന്നതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.

Content Highlight: Vaniyapparachurch

Next TV

Related Stories
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 07:51 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

Jun 23, 2026 07:46 PM

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച...

Read More >>
പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

Jun 23, 2026 05:02 PM

പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ്...

Read More >>
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

Jun 23, 2026 03:48 PM

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട്...

Read More >>
ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

Jun 23, 2026 03:24 PM

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ...

Read More >>
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 23, 2026 02:47 PM

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ...

Read More >>
Top Stories