ആനക്കൊമ്പ് കേസ്: വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ

ആനക്കൊമ്പ് കേസ്: വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ
Jul 5, 2026 10:19 AM | By sukanya

കൊച്ചി : ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. മാർച്ചിൽ മലയാറ്റൂർ ഡിഫ്ഒയ്ക്ക് നൽകിയ അപേക്ഷയിൽ നടപടി തുടങ്ങി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് ലാലിന്റെ കൈവശമുള്ളത്.

2011 ഡിസംബ‍ര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട്, ഈ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് അനുവദിക്കാനുള്ള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.



Content Highlight: Mohanlal

Next TV

Related Stories
ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു

Jul 5, 2026 10:58 AM

ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു

ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം...

Read More >>
അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

Jul 5, 2026 10:42 AM

അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച്...

Read More >>
കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

Jul 5, 2026 09:33 AM

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

Jul 5, 2026 07:38 AM

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍...

Read More >>
കെയർടേക്കർ അഭിമുഖം

Jul 5, 2026 06:30 AM

കെയർടേക്കർ അഭിമുഖം

കെയർടേക്കർ...

Read More >>
മലയാളം ടീച്ചർ പി എസ് സി അഭിമുഖം

Jul 5, 2026 06:27 AM

മലയാളം ടീച്ചർ പി എസ് സി അഭിമുഖം

മലയാളം ടീച്ചർ പി എസ് സി...

Read More >>
Top Stories










News Roundup






GCC News






Entertainment News