https://securepubads.g.doubleclick.net/tag/js/gpt.js

നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്
Jul 8, 2026 11:40 AM | By sukanya

വയനാട് : മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്.

അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ എന്നിവരാണ് മരിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വയനാട് കള്ളാടിയില്‍ എത്തുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഹിമാല്‍പ്രദേശ് സ്വദേശികളായ വിക്രം റാണ(കണ്‍സ്ട്രക്ഷന്‍ മാനേജര്‍), രാഹുല്‍(എഞ്ചിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍(എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍), പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുചൈത്(സര്‍വേയര്‍), ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി(സര്‍വേയര്‍) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്.

Content Highlight: Wayanad

Next TV

Related Stories
പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്:  കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

Jul 8, 2026 12:23 PM

പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്: കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്: കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച്...

Read More >>
​വയനാട് മണ്ണിടിച്ചിൽ:  ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

Jul 8, 2026 11:37 AM

​വയനാട് മണ്ണിടിച്ചിൽ: ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

​വയനാട് മണ്ണിടിച്ചിൽ: ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം:...

Read More >>
​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Jul 8, 2026 11:07 AM

​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍...

Read More >>
​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Jul 8, 2026 10:52 AM

​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക്...

Read More >>
പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Jul 8, 2026 10:15 AM

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം...

Read More >>
കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2026 09:40 AM

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ്...

Read More >>
Top Stories