https://securepubads.g.doubleclick.net/tag/js/gpt.js
adimage

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഐമ്മിൽ ഭിന്നത തുടരുന്നു; കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ, പാർട്ടിയ്ക്ക് ഒറ്റ നിലപാടേ ഉളളൂവെന്ന് എം വി ഗോവിന്ദൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഐമ്മിൽ ഭിന്നത തുടരുന്നു; കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ, പാർട്ടിയ്ക്ക് ഒറ്റ നിലപാടേ ഉളളൂവെന്ന് എം വി ഗോവിന്ദൻ
2026-07-11T14:00:00 | By Remya Raveendran

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖത്തിൻെറ ഓഹരി കൈമാറ്റത്തിൽ സിപിഐമ്മിലെ ഭിന്നത തുടരുന്നു.ഓഹരികൈമാറ്റം വിവാദം ആക്കേണ്ടതില്ലെന്ന ഇ.പി.ജയരാജൻെറ പ്രതികരണത്തെ തളളി കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് രംഗത്തെത്തി. പാർട്ടിയ്ക്ക് ഒറ്റ നിലപാടേ ഉളളു എന്ന പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തളളിയെങ്കിലും അഭിപ്രായം തിരുത്താൻ ഇ.പി ജയരാജൻ തയാറായിട്ടില്ല.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിൽ തന്നെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി കേരളത്തിലെ സിപിഐഎമ്മിൻെറ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ.1998 മുതൽ സിപിഐഎമ്മിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി നിലകൊണ്ട പിണറായി വിജയന് നേരെ വിരലുകൾ ചൂണ്ടപ്പെടുന്നു എന്നതാണ് പാർട്ടിക്കുളളിലെ പുതിയ കാഴ്ച.വിഴിഞ്ഞം ഓഹരി കൈമാറ്റവും കെ.കെ.രാഗേഷും അതിനൊക്കെയുളള വെറും മറ മാത്രമാണ്. ഓഹരിക്കൈമാറ്റം സംശയകരമായ ഇടപാടാണെന്നും അദാനി സതീശൻ ഡീൽ ആണെന്നുമുളളത് സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്ത് എത്തിച്ചേർന്ന നിലപാടാണ്.അതിനെ പരസ്യമായി ചോദ്യം ചെയ്ത ഇ.പി.ജയരാജൻെറ നീക്കം സിപിഐഎമ്മിൽ അസാധാരണമാണ്. അതുകൊണ്ടാണ് ജയരാജനെ തളളി നേതാക്കൾ മുന്നോട്ടുവരുന്നത്. ഇ.പിയുടെ പ്രതികരണം അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന അഭിപ്രായമുളളവരും പാർട്ടിക്ക് അകത്തുണ്ട്.

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും പാർട്ടിക്ക് ഒറ്റനിലപാടേയുളളുവെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരഞ്ഞെടുപ്പുകാലത്തെ തെറ്റായ തീരുമാനങ്ങളിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടിയിൽ നിയന്ത്രണം നഷ്പടപ്പെടുന്നതിൻെറ സൂചനയാണ് സെക്രട്ടറിയുടെ പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റത്തിൽ പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന വിധം ഉണ്ടായ പ്രതികരണങ്ങൾ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയാകും.

Content Highlight: Vizhinjamshare

Next TV

Related Stories
​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

Jul 11, 2026 02:43 PM

​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ...

Read More >>
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

Jul 11, 2026 02:29 PM

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി...

Read More >>
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

Jul 11, 2026 02:18 PM

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന്...

Read More >>
adimage
കള്ളാടി മണ്ണിടിച്ചില്‍; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

Jul 11, 2026 02:09 PM

കള്ളാടി മണ്ണിടിച്ചില്‍; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കള്ളാടി മണ്ണിടിച്ചില്‍; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്...

Read More >>
വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

Jul 11, 2026 01:47 PM

വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി...

Read More >>
ഇന്ന് ലോക ജനസംഖ്യാ ദിനം.

Jul 11, 2026 12:38 PM

ഇന്ന് ലോക ജനസംഖ്യാ ദിനം.

ഇന്ന് ലോക ജനസംഖ്യാ ദിനം....

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage