https://securepubads.g.doubleclick.net/tag/js/gpt.js
adimage

പോളി പ്രവേശനം; കൗൺസിലിംഗ് ജൂലൈ 15 മുതൽ

പോളി പ്രവേശനം; കൗൺസിലിംഗ് ജൂലൈ 15 മുതൽ
2026-07-12T06:44:00 | By sukanya

കണ്ണൂർ ജില്ലയിലെ സർക്കാർ/ഐ.എച്ച്.ആർ.ഡി/സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനായുള്ള ജില്ലാതല കൗൺസിലിംഗ് ജൂലൈ 15, 16, 17 തീയ്യതികളിൽ കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ നടക്കും. കൗൺസിലിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 13 വരെ അഡ്മിഷൻ പോർട്ടലായ https://polyadmission.org ലെ 'Counseling/Spot Admission Registration' എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കണം.

അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ള റാങ്ക് പരിധി അനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന തീയ്യതിയിലും സമയത്തും രക്ഷിതാക്കൾക്കൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കണം.

ജൂലൈ 15: സ്ട്രീം 1-ലെ റാങ്ക് 1 മുതൽ 7000 വരെ ഉള്ളവർ രാവിലെ 9 മുതൽ 10 വരെ, റാങ്ക് 7001 മുതൽ 12000 വരെ ഉള്ളവർ രാവിലെ 10.30 മുതൽ 11.30 വരെ, റാങ്ക് 12001 മുതൽ 15000 വരെ ഉള്ളവർ ഉച്ച 12 മുതൽ 1 വരെ ഹാജരാകണം.

ജൂലൈ 16: സ്ട്രീം 1-ലെ റാങ്ക് 15001 മുതൽ 21000 വരെ ഉള്ളവർ രാവിലെ 9 മുതൽ 10 വരെ, റാങ്ക് 21001 മുതൽ 26000 വരെ ഉള്ളവർ രാവിലെ 10.30 മുതൽ 11.30 വരെ, റാങ്ക് 26001 മുതൽ 30000 വരെ ഉള്ളവർ ഉച്ചയ്ക്ക് 12 മുതൽ 1 വരെ ഹാജരാകണം.

ജൂലൈ 17: സ്ട്രീം 1-ലെ റാങ്ക് 30000 മുകളിലുള്ളവർ രാവിലെ 9 മുതൽ 10 വരെ കൗൺസിലിംഗിൽ പങ്കെടുക്കണം. സ്ട്രീം 2-ൽ പയ്യന്നൂർ വനിത പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും രാവിലെ 11 മുതൽ 12 വരെ.

കൗൺസിലിംഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ കൗൺസിലിംഗ് രജിസ്ട്രേഷൻ സ്ലിപ്പ്, എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷയുടെ അസ്സൽ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം. കൂടാതെ സാമൂഹികവും വിദ്യാഭ്യാസപരവുമായിട്ടുള്ള പിന്നാക്ക വിഭാഗങ്ങൾ, ഒ.ഇ.സി., പട്ടികജാതി/പട്ടികവർഗം, ഇ.ഡബ്ല്യു.എസ്., ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹതയുള്ളവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. ഭിന്നശേഷിക്കാർ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം മെഡിക്കൽ ബോർഡ് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കും www.polyadmission.org സന്ദർശിക്കാം. ഫോൺ: 9946484890, 9744340666, 9497648738.

Content Highlight: Kannur

Next TV

Related Stories
ഗായിക എസ് ജാനകി അന്തരിച്ചു

Jul 11, 2026 09:23 PM

ഗായിക എസ് ജാനകി അന്തരിച്ചു

ഗായിക എസ് ജാനകി...

Read More >>
​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

Jul 11, 2026 08:31 PM

​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി

Jul 11, 2026 08:23 PM

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും...

Read More >>
adimage
ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

Jul 11, 2026 05:06 PM

ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 04:40 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു

Jul 11, 2026 03:37 PM

കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage