https://securepubads.g.doubleclick.net/tag/js/gpt.js
adimage

നിരോധിത ഹാൻസ് ശേഖരവുമായി മധ്യവയസ്കൻ പിടിയിൽ

നിരോധിത ഹാൻസ് ശേഖരവുമായി മധ്യവയസ്കൻ പിടിയിൽ
2026-07-13T04:56:00 | By sukanya

കോഴിക്കോട്: നിരോധിത പുകയില ഉൽപന്നമായ ഹാൻസിന്റെ വൻ ശേഖരവുമായി മധ്യവയസ്കൻ പിടിയിൽ. കോഴിക്കോട് രാമനാട്ടുകരയിൽ ഫറോക്ക് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ(52) ആണ് അറസ്റ്റിലായത്. ഫറോക്ക് എസ്.ഐയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപം നീലിത്തോട് പാലത്തിനടുത്തുള്ള ഹുസ്സെൻ പുളിയ്ക്കൽ എന്നയാളുടെ വാടക വീട്ടിലായിരുന്നു മുസ്തഫ താമസം. ഇവിടെ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

വീട് തുറന്ന് പരിശോധിച്ചപ്പോൾ ഒരു മുറിയിൽ നിന്ന് 6 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 5000 പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തു. ഇതിന് പുറമെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 11 ബി.ടി 2179 എന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് 180 പാക്കറ്റ് ഹാൻസും കൂടി പോലീസ് പിടിച്ചെടുത്തു. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഹാൻസിന് ലക്ഷങ്ങളുടെ വില വരുമെന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും കടത്തിയതിനുമാണ് കേസ്. മുസ്തഫയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.



Content Highlight: 5000 Packets of Banned Hans Seized in Kozhikode Ramanattukara, One Arrested

Next TV

Related Stories
വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരം: ബദൽ പാതകൾ ഉടൻ വേണമെന്ന് കെ.സി.വൈ.എം

Jul 13, 2026 06:58 AM

വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരം: ബദൽ പാതകൾ ഉടൻ വേണമെന്ന് കെ.സി.വൈ.എം

വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമായി പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദൽ പാതകൾ ഉടൻ നടപ്പിലാക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി...

Read More >>
ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Jul 13, 2026 05:10 AM

ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ മംഗലത്ത് ബന്ധു യുവാവിനെ കുത്തിക്കൊന്നു. ഭാര്യയുമായുള്ള ബന്ധം ആരോപിച്ചാണ് കൊല. 28 വയസുള്ള മനീഷാണ് കൊല്ലപ്പെട്ടത്. പ്രതി റോബിൻ...

Read More >>
പേരാവൂരിൽ 4 കിലോ നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ

Jul 13, 2026 05:03 AM

പേരാവൂരിൽ 4 കിലോ നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ

പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് എക്സൈസ് കസ്റ്റഡിയിലെടുത്തു. സി.ഒ.ടി.പി.എ...

Read More >>
adimage
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് അന്തരിച്ചു: ഇന്ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണം

Jul 13, 2026 04:44 AM

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് അന്തരിച്ചു: ഇന്ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് അന്തരിച്ചു: ഇന്ന് ഇന്ത്യയിൽ ദേശീയ...

Read More >>
നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

Jul 12, 2026 07:15 PM

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ...

Read More >>
അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

Jul 12, 2026 04:54 PM

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage