#Wildlife Attack #Catholic Congress #Farmer Compensation
ചുങ്കക്കുന്ന്: മലയോര മേഖലകളിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
വനം വകുപ്പും കൃഷി വകുപ്പും സംയുക്തമായി ശാശ്വത പരിഹാരങ്ങൾ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും, കൃഷിനാശം സംഭവിക്കുന്ന കർഷകർക്കും നിലവിൽ നൽകുന്ന നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു.
ആറളത്ത് നിലവിലുള്ള ആനമതിൽ കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരം വരെ നീട്ടണമെന്നതായിരുന്നു സമ്മേളനത്തിലെ മറ്റൊരു പ്രധാന ആവശ്യം. അതോടൊപ്പം കൊട്ടിയൂർ വന്യജീവി സങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത് സർക്കാർ വരുമാനം വർധിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
മേഖലാ ഡയറക്ടർ ഫാദർ പ്രതീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോന വികാരി ഫാദർ ബിജു മാവറ അനുഗ്രഹ പ്രഭാഷണം നടത്തി. മാത്യു കൊച്ചുതറ, ജിൽസ് മേക്കൽ, ജോൺസ് തൊട്ടിയിൽ, ബിജു പൊയികുന്നേൽ, പ്രവീൺ താഴത്തെ മുറി, പോൾ ചീരംവേലി, ശ്രീമതി എലിസബത്ത് ടീച്ചർ, സാലി കണ്ണന്താനം എന്നിവർ യോഗത്തിൽ സംസാരിച്ചു.
Content Highlight: Wildlife Attacks Rise in Malabar Hills, Catholic Congress Demands Govt Action

.jpeg)
.jpeg)





.jpeg)



























