adimage

ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം

ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം
2026-07-21T14:45:00 | By Remya Raveendran
#Kaniyambetta #Anti Drug Campaign #Moon Day

വയനാട്: ചാന്ദ്രദിനാഘോഷത്തെ ലഹരിക്കെതിരായ ശക്തമായ ബോധവൽക്കരണ വേദിയാക്കി മാറ്റി കണിയാമ്പറ്റ ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ.

സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് നിർമ്മാണം നടത്തി. എക്സൈസ് വിമുക്തി മിഷന്റെ 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.യു. സിനി അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് ഹെഡ്മിസ്ട്രസിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് അദ്ദേഹം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ സന്ദേശം നൽകി.

സ്റ്റാഫ് സെക്രട്ടറി സോജ ഫ്രാൻസിസ്, ലഹരിവിരുദ്ധ ക്ലബ്ബ് ചുമതലയുള്ള അധ്യാപിക വി.എം. ശ്രീലത, സിവിൽ എക്സൈസ് ഓഫീസർ ഇ.ബി. അനീഷ്, സീനിയർ അസിസ്റ്റന്റ് സാലി മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ സെറ, ഡി. ശിവകാർത്തിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Content Highlight: Wayanad Students Make Anti-Drug Rocket on Moon Day at Kaniyambetta School

#Kaniyambetta #Anti Drug Campaign #Moon Day

Next TV

Related Stories
കേളകം 14-ാം വാർഡിൽ മാതൃകാ സർവ്വെ: 331 വീടുകളുടെ കണക്ക്, ജനക്ഷേമം ലക്ഷ്യമിട്ട് രാജേന്ദ്രൻ മാസ്റ്റർ

Jul 20, 2026 07:35 AM

കേളകം 14-ാം വാർഡിൽ മാതൃകാ സർവ്വെ: 331 വീടുകളുടെ കണക്ക്, ജനക്ഷേമം ലക്ഷ്യമിട്ട് രാജേന്ദ്രൻ മാസ്റ്റർ

കേളകം 14-ാം വാർഡിൽ 331 വീടുകളിൽ സാമൂഹ്യ-സാമ്പത്തിക സർവേ. 1314 പേരുടെ വിവരങ്ങൾ. ജനക്ഷേമ പദ്ധതികൾക്ക് അടിസ്ഥാനമാക്കും. എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ...

Read More >>
കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി

Jul 15, 2026 09:43 AM

കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി

കേളകം നാരങ്ങത്തട്ട് വാർഡ് മെമ്പർ കെ.എ അബ്ദുൽ സലാം കൈക്കോട്ടുമായി അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി. സ്കൂൾ കുട്ടികൾ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage