പകർച്ച വ്യാധികൾക്കെതിരെ കണിച്ചാറിലെ മുഴുവൻ വീടുകളും അടച്ചിട്ട് പരിസരം വൃത്തിയാക്കുന്നു

പകർച്ച വ്യാധികൾക്കെതിരെ കണിച്ചാറിലെ മുഴുവൻ വീടുകളും അടച്ചിട്ട് പരിസരം വൃത്തിയാക്കുന്നു
Apr 30, 2022 12:04 PM | By Shyam

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഒരുമിച്ച് സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻറെ ഭാഗമായി പകർച്ചവ്യാധികൾക്കെതിരെ നാട് മുഴുവൻ വീടുകൾ അടച്ചിട്ട് പരിസരം വൃത്തിയാക്കുന്നു.

മെയ് 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വീടുകൾ എല്ലാം അടച്ചിട്ടു കൊണ്ട് പരിസരങ്ങളെല്ലാം ശുചിയാക്കുന്നത്.

നാടും പഞ്ചായത്തും ശുചിത്വ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ സോമശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി സെക്രട്ടറി എൻ പ്രദീപൻ സ്വാഗതം പറഞ്ഞു. പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോക്ടർ സദാനന്ദൻ ശുചിത്വ സന്ദേശം നൽകി.

 പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ഇ ജെ അഗസ്റ്റിൻ, ഹരിത മിഷൻ നിഷാദ് മണത്തണ, സിഡിഎസ് ചെയർപേഴ്സൺ സനില അനിൽ തുടങ്ങിയവർ പദ്ധതി വിശദീകരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് നേരത്തെ തന്നെ പഞ്ചാര ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി പഞ്ചാര ഹർത്താൽ പോലുള്ള വേറിട്ട പരിപാടികൾ നടത്തിയിട്ടുണ്ട്.

Kanichar panjayath kudumbaharthal

Next TV

Related Stories
പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Oct 31, 2025 05:25 PM

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം...

Read More >>
കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

Oct 31, 2025 04:33 PM

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി...

Read More >>
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

Oct 31, 2025 04:20 PM

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം...

Read More >>
കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Oct 31, 2025 02:58 PM

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു

Oct 31, 2025 02:48 PM

പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം...

Read More >>
മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അനുശോചിച്ചു

Oct 31, 2025 02:38 PM

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall