---
title: "കുഞ്ഞു ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ "
english_title: "Kannur paves way for ambulance to save baby's life"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4910/kannur-paves-way-for-ambulance-to-save-babys-life"
published_at: "2021-10-13T11:28:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/616675883d837_Untitled-w2.jpg"
keywords: []
---

# കുഞ്ഞു ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ 

> **Lead Summary:** കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള ഇനാറ മറിയത്തിന്റെ അടിയന്തര ചികിത്സയ്ക്കായി ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ ജില്ലയിലെ പോലീസും നഗരങ്ങളും.

## Article Content

കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള ഇനാറ മറിയത്തിന്റെ അടിയന്തര ചികിത്സയ്ക്കായി ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ ജില്ലയിലെ പോലീസും നഗരങ്ങളും.

എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇനാറ കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് വിദഗ്‌ധ ചികിത്സയ്ക്ക് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലേക്ക് അടിയന്തരമായി എത്തിക്കുന്നതിന് വേണ്ടിയാണ് വിവിധ കേന്ദ്രങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ വാഹന ഗതാഗതം നിയന്ത്രിച്ച് സുഗമമായ വഴിയൊരുക്കിയത്.

രാവിലെ 10.45 ഒടെ ചാലയിലെ ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് കൂത്തുപറമ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോലീസ് വഴിയൊരുക്കി. ഇരിട്ടി-കൂട്ടുപുഴ വഴിയാണ് ആംബുലൻസ് ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4910/kannur-paves-way-for-ambulance-to-save-babys-life)