ഭൗമസൂചിക പദവിയുമായി കുറ്റ്യാട്ടൂര്‍ മാങ്ങ

ഭൗമസൂചിക പദവിയുമായി കുറ്റ്യാട്ടൂര്‍ മാങ്ങ
Oct 21, 2021 11:38 AM | By Sheeba G Nair

മയ്യില്‍ : കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി വഴി മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുറ്റ്യാട്ടൂര്‍ ഗ്രാമം.

പഞ്ചായത്തിലെ മാങ്ങ കര്‍ഷകര്‍ക്കാവശ്യമായ സാമ്പത്തിക സഹായവും വര്‍ദ്ധിക്കും. ക്ലസ്റ്റര്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും ഇവരുടെ പ്രതീക്ഷയാണ്. മാങ്ങയെന്നാല്‍ കുറ്റ്യാട്ടൂര്‍ കഴിഞ്ഞേയുള്ളൂ കണ്ണൂരുകാര്‍ക്ക്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 200 ഹെക്ടറില്‍ പരന്നു കിടന്നിരുന്ന ആ മാമ്പഴ സമൃദ്ധിക്ക് ഭൗമ സൂചികപദവി. ജില്ലയില്‍ നിന്നുള്ള ഏഴോം നെല്ലിന് ഭൗമസൂചിക പട്ടികയില്‍ ഇടംനേടിയതിനു പിന്നാലെയാണ് കുറ്റ്യാട്ടൂര്‍ മാങ്ങയും ദേശസൂചിക രജിസ്‌ട്രേഷനിലേക്ക് ഇടം നേടിയത്.

കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു.

കേരളത്തിന്റെ കൂടുതല്‍  കര്‍ഷികോത്പന്നങ്ങള്‍ ഭൗമ സൂചികാ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭാഗമായാണ് കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചത്. ഈ മാമ്പഴം കുറ്റ്യാട്ടൂര്‍, കൂടാളി, കുഞ്ഞിമംഗലം, മയ്യില്‍, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. നമ്പ്യാര്‍ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്.

രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചതോടെ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും. കൂടുതല്‍ നാരുകളുള്ള ഇനം കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്‍ ജി.ഐ രജിസ്ട്രാര്‍ മുഖേനയാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശില്‍ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതല്‍ ഗുണഫലങ്ങള്‍ പുറം ലോകം അറിഞ്ഞത്. കുറ്റ്യാട്ടൂര്‍ ഇനം മാമ്പഴം കൂടുതല്‍ നാരുകള്‍ ഉള്ളതും നല്ല മധുരമുള്ളതുമാണ്. ഒരു മാങ്ങ ഏകദേശം നാനൂറു മുതല്‍ 600 ഗ്രാം വരെ തൂക്കമുണ്ടാകും. ‘കേന്ദ്ര ഭൗമസൂചിക രജിസ്‌ട്രേഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന്റെ സവിശേഷതകളും പ്രത്യേകതകളും അവതരിപ്പിക്കുകയും റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിക്കുകയും മാങ്ങയുടെ ഗുണമേന്മകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിനു ഭൗമ സൂചിക പദവി നല്‍കിയിട്ടുള്ളത്.

‘ കെ.കെ. ആദര്‍ശ്, കൃഷി ഓഫീസര്‍, കുറ്റ്യാട്ടൂര്‍.

Geographical indicator gotted to kuttyattor mango

Next TV

Related Stories
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

Apr 27, 2024 08:15 AM

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
Top Stories










News Roundup