ആർതർ റോഡ് ജയിലിൽ അച്ഛൻ മകനെ കാണാൻ എത്തി

ആർതർ റോഡ് ജയിലിൽ അച്ഛൻ മകനെ കാണാൻ എത്തി
Oct 21, 2021 12:20 PM | By Sheeba G Nair

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.

ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചിരുന്നു.

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി.

22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.

Father reaches his son in arthur road jail

Next TV

Related Stories
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ട്രൈബൽ സോക്കർ ലീഗ്

Jan 14, 2026 09:49 PM

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ട്രൈബൽ സോക്കർ ലീഗ്

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ട്രൈബൽ സോക്കർ...

Read More >>
സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

Jan 14, 2026 09:23 PM

സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ്...

Read More >>
പാലിയേറ്റീവ് ദിനാചരണം  നടത്തി

Jan 14, 2026 08:29 PM

പാലിയേറ്റീവ് ദിനാചരണം നടത്തി

പാലിയേറ്റീവ് ദിനാചരണം നടത്തി...

Read More >>
കർണ്ണാടകയിലും കനത്ത മഴ കർഷകർ ആശങ്കയിൽ

Jan 14, 2026 04:57 PM

കർണ്ണാടകയിലും കനത്ത മഴ കർഷകർ ആശങ്കയിൽ

കർണ്ണാടകയിലും കനത്ത മഴ കർഷകർ...

Read More >>
ഇരിട്ടി ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

Jan 14, 2026 04:45 PM

ഇരിട്ടി ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഇരിട്ടി ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ...

Read More >>
കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Jan 14, 2026 04:42 PM

കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories










News Roundup