സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതി വിലയിരുത്താൻ യോഗം

സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതി വിലയിരുത്താൻ യോഗം
Oct 21, 2021 12:48 PM | By Maneesha

സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതി വിലയിരുത്താൻ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കെഎസ്ഇബി ചെയർമാനും ഡയറക്ടർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ 11 ഡാമുകൾക്ക് റെഡ് അലേർട്ട് തുടരുകയാണ്.

അതേസമയം കല്ലാർ ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

രാവിലത്തെ കണക്ക് പ്രകാരം കല്ലാർ ഡാമിലെ ജലനിരപ്പ് 824.2 അടിയാണ്. 824.480 അടിയാണ് ഡാമിന്‍റെ പൂ​ർ​ണ​ സം​ഭ​ര​ണ​ശേ​ഷി. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിൽ എത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ലെന്നും റിപ്പോർട്ട് ഉണ്ട്. രണ്ടു ദിവസമായി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് മഴ വ്യാപകമാകാൻ കാരണമായത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിൽ ശക്തമായ മഴയുണ്ടാവില്ല.


Meeting to assess the condition of dams in the state

Next TV

Related Stories
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

Nov 24, 2025 05:42 AM

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

പോസ്റ്റൽ ബാലറ്റിന്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

Nov 24, 2025 05:33 AM

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ...

Read More >>
കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു.

Nov 23, 2025 08:17 PM

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു.

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി സതീശൻ

Nov 23, 2025 07:28 PM

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി...

Read More >>
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും

Nov 23, 2025 05:22 PM

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന്...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്  സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

Nov 23, 2025 04:39 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു...

Read More >>
Top Stories










News Roundup






Entertainment News